Thursday, July 26, 2012

മഴയും കുഞ്ഞുമനസ്സും (മെയ്ഫ്ലവര്‍ കവിതകള്‍ )


http://api.ning.com/files/lL732xjou0MtFnZFt1UiP19Ms1r7unqNFVKlHrOTrSEtX6Rg8EaEQT1Oidxy8oZJ1HtGiXfG5zrfrT-SUgia6A__/The_Girl_in_the_rain_by_Best10Photos.jpg

ഒരു കുഞ്ഞു തെന്നല്‍ വന്നുമ്മ വെച്ചൊരാ
പൂവിന്‍റെ നെറുകില്‍ തൊട്ടും തലോടിയും
കാര്‍മേഘമാകവെ വിണ്ണില്‍ നിറയവെ
കുഞ്ഞു മിഴികളില്‍ മോഹമുണര്‍ന്നു .
തെല്ലിട നീങ്ങവേ മുകിലിന്‍ കൂട്ടില്‍ നിന്നൊരു
കുഞ്ഞു ദീപ്തി വന്നെത്തി നോക്കി
നിറയുന്നു കാര്‍മുകില്‍ തുണ്ടുകള്‍ മനസ്സില്‍
നീളവേ പരക്കുന്ന കിരണങ്ങള്‍ കണ്ട്
ചെറുതായി പെയ്യുന്ന മഴയില്‍ നനയുവാന്‍
കാത്തു കാത്തെത്രയോ നേരമിരുന്നവള്‍ .
ഒടുവിലൊരു തുള്ളി പെയ്യാതെ പോകുമ്പോള്‍
പെയ്തു നിറയുന്നതവളുടെ മിഴികള്‍ .
പുലരിയില്‍ വിരലിനാല്‍ മൈക്കണ്ണെഴുതി
പൂപോലെ വിടര്‍ന്നൊരാ നയനങ്ങളിപ്പോള്‍
കത്തുന്ന സൂര്യന്‍റെ ചൂടേറ്റു തളര്‍ന്നൊരു
പൂവിതള്‍ പോലെ വിവശമായ് തീര്‍ന്നു.
നിമിഷങ്ങളങ്ങിനെ പതിയെ ചലിക്കുമ്പോള്‍
കവിളാകെ പടരുമാ കരിമഷി കാണ്കെ
ഉപതാപാമൊഴുക്കുന്നൊരാ സൂര്യനേത്രങ്ങള്‍ 
അന്‍പുള്ള നോട്ടം അവളിലേക്കെറിഞ്ഞു.
പൊള്ളുന്ന ചൂടിന്റ്റെ കൊടുമയുപേക്ഷിച്ചു
പതിയെ മറഞ്ഞെങ്ങോ പോയി സൂര്യന്‍
ഒരു മാത്ര നേരം കൊണ്ടൊരു സ്വപ്നം പോലെ
കാര്‍മുകില്‍ കുഞ്ഞുങ്ങള്‍ വിരുന്നു വന്നു.
ഒറ്റയും പറ്റെയും വന്നൊരാ മുകിലുകള്‍
ഒന്നിച്ചൊരു മുകില്‍  കൂടാരമായ് മാറി
പതിയെ മറഞ്ഞെങ്ങോ പോയൊരാ തെന്നലും
പ്രമദമായ് തിരികെ വന്നൊന്നു വീശി
മുത്തുകള്‍ വൈരങ്ങള്‍ ചിതറുന്നതു പോലെ
നീര്‍ത്തുള്ളികള്‍ താഴെ വീണുടഞ്ഞു
കരിമഷി പടര്‍ത്തിയ കുഞ്ഞു കവിളില്‍
കാഞ്ചന ദീപങ്ങള്‍ വിരുന്നു വന്നു
പെയ്തു നിറഞ്ഞു പൊന്തുന്ന വെള്ളത്തില്‍
കുഞ്ഞു കാല്‍ കൊണ്ടവള്‍ നൃത്തം ചവിട്ടുന്നു.
എന്തൊരു രസമാണീ ഇറയത്തു പൊന്തിയ
വെള്ളമൊഴുക്കിലൂടോടി നടക്കുവാന്‍ .
പകയില്ല,വെറുപ്പില്ല കുഞ്ഞിന്‍ മനസ്സില്‍
കനലില്ല മിഴികളില്‍ കൊടുംക്രൂരതയില്ല
ചിരിയുണ്ട്, കളിയുണ്ട്, കുസൃതിയുണ്ട്
മനസ്സില്‍ നിറയെയും സ്വപ്നങ്ങളുണ്ട്.
മഴ പെയ്തു വീഴുമ്പോള്‍ ഹൃദയം നിറയുന്ന
മനസ്സു നഷ്ടപെട്ട ജനതയിലില്ലിവള്‍
കബന്ധങ്ങളറ്റിന്നു വീഴുന്ന മണ്ണില്‍
ചുടുചോര മായ്ക്കാന്‍ വര്‍ഷണം വേണം
കുഞ്ഞരിപ്പല്ലുകള്‍ കാട്ടിച്ചിരിക്കുമീ
കുഞ്ഞിന്‍റെ നാളെയെയോര്‍ക്കുന്ന നേരം
ഇനിവളരാതെ, ഈ ചിരി മായാതെ
ഈ മണ്ണില്‍ ഇങ്ങിനെ നിന്നെങ്കില്‍ ഭാഗ്യം.

6 comments:

  1. ഈ മണ്ണില്‍ ഇങ്ങിനെ നിന്നെങ്കില്‍ ഭാഗ്യം.

    കവിത നല്ലത്


    (പക്ഷെ ഈ വേര്‍ഡ് വെരിഫികേഷന്‍ നല്ലതല്ല)

    ReplyDelete
    Replies
    1. ഇപ്പോള്‍ വേഡ് വെരിഫിക്കേഷന്‍ മാറ്റീട്ടുണ്ട് :)

      താങ്ക്സ് അജിത്തേട്ടാ :)

      Delete
  2. നന്നായിട്ടുണ്ട്.

    പക്ഷെ ഫോണ്ട് വായിക്കാന്‍ പ്രയാസം. ഇനി എനിക്ക് മാത്രമാണോ എന്നറിയില്ല. :)

    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ചെറുവാടി :)

      ഫോണ്ട് എനിക്കിവിടെ നന്നായിട്ട് തോന്നുന്നുണ്ട്.
      വേറെ ആര്‍ക്കെങ്കിലും ഇങ്ങിനെ തോന്നുന്നുണ്ടോ എന്നറിയില്ല.
      അജിത്തേട്ടന്‍ അത് പറഞ്ഞതുമില്ല:)

      Delete
  3. നല്ല കവിത ..
    ഒത്തിരി ഇഷ്ടായി

    ReplyDelete
  4. നല്ല വരികള്‍ ..

    ഫോണ്ട് കുറച്ചു കൂടി വലുതാക്കൂ >>>>

    ഇനിയും വരാം ... ആശംസകള്‍

    ReplyDelete