Friday, July 6, 2012

മനസ്സിലൊരു യമുനയൊഴുകുന്നു (മെയ്ഫ്ലവര്‍ കവിതകള്‍ ) 
തരളമാം സ്നേഹത്തിന്‍ തെളിനീരുമായ്
മനസ്സിലൊരു യമുനയൊഴുകുന്നു
ഓളങ്ങള്‍ പോലെ ഇളകിയൊഴുകി
മനസ്സിലൊരു യമുനയൊഴുകുന്നു
ഉണരുന്നൊരു നൂറായിരം സ്മരണകള്‍
നിമിഷങ്ങള്‍ പിന്നിടും നേരങ്ങളില്‍
പുലരിയിലുദിച്ചു വന്നൊരു സ്നേഹത്തിന്
അസ്തമയമില്ലെന്ന്  പറയാതെ പറഞ്ഞു
ഉച്ചയിലുച്ചിയില്‍ ചൂടേറ്റു പൊള്ളിക്കാതെ
മനസ്സിലൊരു സ്നേഹയമുനയൊഴുകുന്നു.
ഋതുക്കളിടവിട്ടു മാറുന്നതുപോലെ,
വസന്തമില്ലാതെ, ശിശിരമില്ലാതെ
വര്‍ഷവും ഗ്രീഷ്മവും ഹേമന്തവുമില്ലാതെ.
സമുദ്രത്തിന്‍ വേലിയേറ്റമിറക്കമില്ലാതെ
മനസ്സിലൊരു സ്നേഹയമുനയൊഴുകുന്നു.
മോഹത്തിന്‍ മധുപാത്രം നല്‍കാതെ
സ്വപ്നത്തിന്‍ അശ്വമേധങ്ങളില്ലാതെ
മനസ്സിലൊരു സ്നേഹയമുനയൊഴുകുന്നു.
കണ്ടനാള്‍ മുതല്‍ , അറിഞ്ഞ സ്നേഹത്തിന്‍
അനുഭവങ്ങളിലൂടെ ഒഴുകിനടക്കുമ്പോള്‍
തരളമാം സ്നേഹത്തിന്‍ തെളിനീരുമായ്
മനസ്സിലൊരു യമുനയൊഴുകുന്നു.
അറിഞ്ഞുമറിയാതെ നീയെന്‍ ജീവനില്‍
അമൃതമായ് നിറയുന്നതറിയുന്നു ,
സ്നേഹമൊരു പുഴയായ് മാറുന്നുവെങ്കില്‍
പ്രിയ സഖീ, നീയെനിക്ക് യമുനയാകും.
ഓര്‍ക്കുമ്പോള്‍ മനസ്സിലോര്‍മ്മകള്‍
പെരുമഴയായ് പെയ്തു പെയ്തു നിറയുന്ന ,
സൌഹൃദത്തിന്‍ വര്‍ണ്ണച്ചെപ്പുകള്‍ നിറയുന്ന
തരളമാം സ്നേഹത്തിന്‍ തെളിനീരുറയുന്ന
യമുനയൊഴുകുന്നു പ്രിയ സഖീ ,
നിനക്കായെന്‍ സ്നേഹം യമുനയായൊഴുകുന്നു.

ചിത്രത്തിനു കടപ്പാട്  . ഗൂഗിള്‍ 

17 comments:

 1. നല്ല വരികള്‍.

  തരളമാം സ്നേഹത്തിന്‍ തെളിനീരുമായ്
  മനസ്സിലൊരു യമുനയൊഴുകട്ടെ....ആശംസകള്‍

  സ്നേഹത്തിന്റെ തെളിനീര്‍ ബ്ലോഗിലേയ്ക്കും ഒഴുകട്ടെ കേട്ടോ

  ReplyDelete
  Replies
  1. നന്ദി അജിത്തേട്ടാ :)
   ഒഴുക്കാന്‍ ശ്രമിക്കാം ഞാന്‍ :)

   Delete
 2. ബ്ലോഗിലേക്കുള്ള എന്‍റെ ആദ്യ കാല്‍വെപ്പാണിത്. കവിതകളെ ഒരുപാടിഷ്ടപ്പെടുന്ന, കവിതയെഴുതാനാഗ്രഹിക്കുന്ന, കവിതയുടെ പുറകെ പായുമൊരു സഞ്ചാരിയാണ് ഞാന്‍ .എല്ലാവരുടെയും പിന്തുണയും പ്രോത്സാഹനവും ആഗ്രഹിക്കുന്നു.:)

  ReplyDelete
  Replies
  1. എന്റെ പേരില്‍ തന്നെ വേറൊരു ബ്ലോഗ്‌ കണ്ടതിനാലാണ് ഇതെഴുതുന്നത്.ദയവായി വായനക്കാര്‍ രണ്ടിനെയും ഒന്നായി കാണല്ലേ.
   ഞാനും കവിതയും തമ്മില്‍ ഒരു ബന്ധവുമില്ല.
   ആശംസകള്‍.

   Delete
  2. ഒരു അവകാശവാദവുമായല്ല ഞാന്‍ ഇവിടെ വന്നത്. നിങ്ങളെ എനിക്കറിയുകയുമില്ല. നിങ്ങളുടെ മേഘലയും എന്‍റെ മേഘലയും തമ്മില്‍ നല്ല അന്തരവുമുണ്ട്. ഒരു പേരു മാത്രമാണ് എല്ലാറ്റിന്‍റെയും മാനദണ്ഡമെങ്കില്‍ , ഒരുപോലെയുള്ള പേരുകള്‍ ആരുമിടാന്‍ പാടില്ല. നിങ്ങള്‍ മെയ്ഫ്ലവേഴ്സ് ആണ് (ബഹുവചനം) , ഞാന്‍ മെയ്ഫ്ലവര്‍ മാത്രവും (ഏകവചനം) അതെങ്ങിനെ ഒന്നാവും. ഒരു ഐഡന്‍റിറ്റി ഉണ്ടെങ്കില്‍ അത് ഞാനാണെന്നു തെറ്റിദ്ധരിക്കുമോ എന്ന സംശയത്തിനു ഇടയില്ല. :)

   Delete
 3. എന്തായാലും ഇത് കുറച്ചു കടന്നു പോയി ,,മയ്ഫ്ലോവേര്‍ എന്ന ബ്ലോഗിനെ തെറ്റിദ്ധരിപ്പിക്കാന്‍ അതെ പേരില്‍ വന്നത് ,,മനപ്പൂര്‍വമല്ലങ്കില്‍ തെറ്റ് തിരുത്താന്‍ അപേക്ഷ ..

  ReplyDelete
  Replies
  1. മിസ്റ്റര്‍ ഫൈസല്‍ ബാബു. നിങ്ങള്‍ ഏതു ചേതോവികാരത്തിലാണ് പറഞ്ഞതെന്നു ഞാന്‍ ചോദിക്കുന്നില്ല.ഇതില്‍ നിന്നും നിങ്ങള്‍ക്കുള്ള നേട്ടവും അറിയില്ല. ഇതുപോലെ കുറെ പേരെ കണ്ടിട്ടുണ്ട് ഞാന്‍ . പലര്‍ക്കും പല ലക്ഷ്യങ്ങളാണ്. എനിക്ക് പ്രത്യേകിച്ച് എഴുത്തിന്‍റെ മേഘലയില്‍ ലക്ഷ്യങ്ങളൊന്നുമില്ല. പിന്നെ മെയ്ഫ്ലവര്‍ എന്ന എന്‍റെ പേര് ഞാനിവിടെ ഇട്ടപ്പോള്‍ ബൂലോകം മുഴുവനും പരസ്യം കൊടുക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മെയ്ഫ്ലവേഴ്സിനെ ഞാനറിയാതെ പോയി. ഇനി അറിഞ്ഞാലും ഞാനെന്‍റെ പേരു മാറ്റുമായിരുന്നില്ല. തൊട്ടടുത്ത വീട്ടില്‍ ഫൈസല്‍ ബാബു എന്നു വേറൊരു കുട്ടിക്ക് പേരിട്ടിരുന്നെങ്കില്‍ നിങ്ങള്‍ അവിടെയും പോയി ഇങ്ങിനെയൊക്കെ പറയുമോ? അവനവനില്‍ വിശ്വാസമുണ്ടെങ്കില്‍ പേര് ഒരു മാനദണ്ഡമല്ല ഒന്നിനും. കഴിവാണ് പ്രധാനം അതിലൂടെ മുന്നേറാന്‍ ശ്രമിക്കണം. ദയവു ചെയ്തു സ്വന്തം കാര്യങ്ങളുണ്ടെങ്കില്‍ മാത്രം എന്നോട് പറഞ്ഞാല്‍ മതി. ഒരുപാടാളുകള്‍ക്ക് മറുപടി പറയാന്‍ താല്പര്യമില്ല.
   കടന്ന കൈ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാനെന്തോ വലിയ അപരാധം ചെയ്ത പോലെ തോന്നിപ്പോയി :)

   Delete
  2. @@
   ഞാന്‍ താങ്കളെ എങ്ങിനെ അറിയുമോ അതുപോലെ മാത്രമേ അവരെയും അറിയൂ ,,ആ ബ്ലോഗ്‌ വര്‍ഷങ്ങളായി സ്ഥിരം വായിക്കുന്ന ആള്‍ എന്ന നിലയില്‍ അതെ പേരില്‍ മറ്റൊരു ബ്ലോഗ്‌ കണ്ടപ്പോള്‍ വായനക്കാര്‍ക്ക്‌ തെറ്റിധാരണ ഉണ്ടാവാതിരിക്കാന്‍ വേണ്ടി ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം ,,അല്ലാതെ താങ്കള്‍ വിചാരിക്കുന്ന പോലെ വ്യക്തിപരമായി ഒരു ലക്ഷ്യവുമില്ല ,,നല്ല ബ്ലോഗുകള്‍ വായിക്കും കമന്റും അത്രമാത്രം ,,കമന്റില്‍ എന്തെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ സദയം ക്ഷമിക്കുക

   Delete
 4. @@
  ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ചത് ഷേക്സ്പിയര്‍ ആണെങ്കില്‍ 'ഒരു പേരില്‍ പലതുമുണ്ടെന്ന്' പറഞ്ഞത് ഷെയിഖ് കണ്ണൂരാന്‍ അല്‍ കല്ലിവല്ലി വല്‍ ഹയവാനീയ്യ വലാ ഹംകീയ്യയാണ്.

  അറിയാമേലാഞ്ഞിട്ടു ചോദിക്കുവാ.,
  മറ്റൊരു മാസത്തിന്റെ പേരിലും ഫ്ളവര്‍ ഇല്ലേ ഈ അണ്ഡകടാഹത്തില്‍ !!

  ReplyDelete
 5. ഒഴുകട്ടെ ഇനിയും യമുന പ്രണയം

  ReplyDelete
  Replies
  1. @mayflower,
   sorry.I don't want to create an issue for a blog name.pls forget it.

   Delete
 6. യമുനാ നീ ഒഴുകുക..സ്നേഹവും വഹിച്ചു കൊണ്ട് ഒഴുകി കൊണ്ടേയിരിക്കുക ...ആശംസകള്‍

  ReplyDelete
 7. ഇനിയും വായിക്കുക....മഹാന്മാരുടെ കവിതകൾ എന്നിട്ടെഴുതുക...ബാലാരിഷ്ടതകൾ മാറിക്കിട്ടും..വിഷയദാർദ്രം ഒഴിവാക്കുക...ആവർത്തിച്ചുള്ള വരികൾ ഒഴിവാക്കുക, ഇത് ഗാനമല്ലല്ലോ...കവിതയല്ലേ...ഇനിയും തുടരുക

  ReplyDelete
 8. പ്രിയ സഖീ ,
  നിനക്കായെന്‍ സ്നേഹ യമുനയായൊഴുകുന്നു.ഒഴുകട്ടെ ഇനിയും യമുന പ്രണയം

  ReplyDelete
 9. പ്രിയ സഖീ ,
  നിനക്കായെന്‍ സ്നേഹ യമുനയായൊഴുകുന്നു.ഒഴുകട്ടെ ഇനിയും യമുന പ്രണയം

  ReplyDelete